മികവുകള്‍

 


    വിനോദ സഞ്ചരികളെ ആകർഷിക്കുന്ന വലിയപറമ്പിനെ കടലേറ്റം ഭീതിപ്പെടുത്തുന്നു ഓരോ വർഷം കഴിയുന്തോറും അതി തീവ്രമാണിവിടെ കടലേറ്റം കടൽ തീരത്തിനു കവചമായ തെങ്ങും കവുങ്ങും കാറ്റാടി മരങ്ങളും കടലെടുത്തു. സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ നാട്ടുപിടിപ്പിച്ച കാറ്റാടി മരങ്ങളും കടലെടുത്തു .

Report by Srenandha.N K               
 പുഴയിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പാരിസ്ഥിതീക പ്രശ്നങ്ങൾക്ക് കാരണമാകുന്നു പകർച്ച വ്യാധികൾ വർദ്ധിക്കുന്നു. അറവു മാലിന്യങ്ങൾ പുഴയിൽ തള്ളുന്നത് വൻ വിപത്തിന് ഇടയാക്കുന്നു. മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കുന്നു.
Reportby Arathi Balakrishnan

2020-21 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍

14.02.2021:വലിയപറമ്പ പഞ്ചായത്തിന് അഭിമാനമായി പടന്നക്കടപ്പുറം ഗവ: ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ.പാലക്കാട് വെച്ച് നടന്ന 15-മത് കേരള സംസ്ഥാന സെപക്ടാക്രോ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി കാസർഗോഡ് ജില്ല.ജില്ലാ ടീം അംഗങ്ങളായ പടന്നക്കടപ്പുറം ഗവ: ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ മുക്താർ ജസിം.ടി.കെ.ബി, അഞ്ജന മനോജ്, അങ്കിത ദാസ്.പി .വി, പാർവതി.കെ.കെ.
 
............................................................................................................................
 
 ജിഎഫ് എച്ച് എസ്സ് പടന്നക്കടപ്പുറം 2019-20 വര്‍ഷത്തില്‍ മുഴുവന്‍ വിഷയങ്ങളിലും A+ നേടിയവര്‍    
1-ആദിത്യ.കെ 
2-ഖദീജ.പി
3-അനാമിക ദിനേശ്.ടി.വി

4-രാഗിൽ രാജ്.പി

5-തീർത്ഥ രാമൻ.യു
6-അജീബ.എം.കെ
        
ദേശീയ സ്കോളർഷിപ്പായ എൻ.എം.എം.എസ്.സ്കോളർഷിപ്പ് അംഗീകാരം നേടി പടന്നക്കടപ്പുറം
ഹൈസ്കൂളിലെ വിദ്യാർത്ഥികൾ. മാവിലാ ക്കടപ്പുറം വെളുത്ത പൊയ്യയിലെ ശശി ടി യുടേയും ഭാനുമതി എം ന്റേയും മകനായ സിദ്ധാര്‍ത്ഥ് എം, വലിയപറമ്പിലെ  ശശി ഇ കെ യുടേയും സനിത കെ വിയുടെയും മകളായ  അനുശ്രീ കെ വി ,വലിയപറമ്പിലെ  ശ്രീജ യുടേയും രവീന്ദ്രന്റേയും മകളായ  ഹൃദ്യ സി എന്നിവരാണ്   എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടി സ്കൂളിന് അഭിമാനമായത്. 12000 രൂപ വീതം നാല് വർഷത്തേക്ക് ആകെ 48000 രൂപയാണ് സ്കോളർഷിപ്പ് തുക

..............................................................................
⏩15.01.2020:ഇന്ന് ദുർഗ്ഗാ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന 
ജൈവ വൈവിധ്യ ബോർഡിന്റെ പ്രോജക്ട് (ജൂനിയർ) മൽസരത്തിൽ 8B യിലെ സഫ്രീന കെ, 8 Cയിലെ ഫായിസ യു എം എന്നിവരുടെ ടീം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മൽസരത്തിലേക്ക് യോഗ്യത നേടി
 ⏩11.01.2020:വിജ്ഞാനോത്സവം ജില്ലാ തലത്തിലേക്ക് തെരെഞ്ഞടുക്കപ്പെട്ടു.
ശാസ്ത്ര സാഹിത്യ പരിഷത്ത് 11.01.2020-ന് കൊടക്കാട് വെച്ച്  സംഘടിപ്പിച്ച മേഖലാതല വിജ്ഞാനോത്സവത്തിൽ നിന്നും ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 
മണികണ്ഠൻ ടി എ GFHSS പടന്ന കടപ്പുറം IX-ക്ലാസില്‍ പഠിക്കുന്നു.


 പടന്നക്കടപ്പുറം സ്കൂളിന് അഭിമാനമായി സെപക്ടാക്രോ  താരങ്ങൾ

 ⏩08-01-2019:ദേശീയ സെപക്ടാക്രോ ചാമ്പ്യൻഷിപ്പ് കേരള ടീമിൽ പടന്നക്കടപ്പുറം സ്കൂളിൽ നിന്നും രണ്ട് പേർ ആൺകുട്ടികുളുടെ ടീമിനെ അബ്ദുൾ കരീം നയിക്കും, ഈ മാസം 11 മുതൽ 15 വരെ ആന്ധ്രയിലെ കടപ്പയിൽ വെച്ച് നടക്കുന്ന ദേശീയ സബ് ജൂനിയർ സെപക്ടാക്രോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളാ ടീമിനെ പടന്നക്കടപ്പുറം സ്കൂളിലെ ഒൻപതാം തരം വിദ്യാർത്ഥി എം.അബ്ദുൾ കരീം നയിക്കും. സ്കൂളിലെ ഒൻപതാം തരം  വിദ്യാർത്ഥിനിയായ പാർവതിയേയും പെൺകുട്ടികളുടെ അഞ്ചംഗ ടീമിലേക്ക് തെരഞ്ഞെടുത്തു. ടീം ഒൻപതിന് ആന്ധ്രയിലേക്ക് യാത്ര തിരിക്കും. ബീച്ചാരക്കടവിലെ അഷ്റഫ്.വി.പി.എം, അന്നത്ത്.എം ദമ്പതികളുടെ മകനാണ് അബ്ദുൾ കരീം. പടന്നക്കടപ്പുറത്തെ എ.വി.പ്രഭാകരൻ ,ലസി.കെ.കെ ദമ്പതികളുടെ മകളാണ് പാർവതി.
  ⏩ സെപക്ടാക്രോ കേരളാ ടീമിൽ പടന്നക്കടപ്പുറം സ്കൂൾ വിദ്യാർത്ഥിനി - 2019 ഡിസംബർ 11 മുതൽ 15 വരെ ഹൈദരാബാദിൽ വെച്ച് നടക്കുന്ന ഇരുപത്തി മൂന്നാമത് ദേശീയ ജൂനിയർ സെപക്ടാക്രോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള കേരളാ ടീമിൽ പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ പത്താംതരം വിദ്യാർത്ഥിനി തീർത്ഥ രാമൻ.യു സംസ്ഥാന ടീമിൽ ഇടം നേടി സ്കൂളിനഭിമാനമായത്. വലിയപറമ്പിലെ കുളങ്ങര രാമൻ, ഉഷ.യു ദമ്പതികളുടെ മകളാണ്

 ⏩1.12.2019 കോട്ടയത്ത് വെച്ച് നടന്ന കേരല സംസ്ഥാന സബ്‌ജൂനിയര്‍  ടെന്നിക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഗേള്‍സ് വിഭാഗം ചാമ്പ്യന്‍മാരായ കാസര്‍ഗോഡ് ജില്ല ടീം.ഇതില്‍ വിന്യ & അനുശ്രീ എന്നിവര്‍ ജി എഫ് എച്ച് എസ് പടന്നക്കടപ്പുറത്തെ എട്ടാം തരം വിദ്യാര്‍ത്ഥിനികള്‍ ആണ്

⏩4.10.2019 - ചെറുവത്തൂര്‍ സബ് ജില്ലാ സീനിയര്‍  സ്കൂള്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ 4.10.2019 ന് വൈകുന്നേരം 4.30 ന് നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ വെച്ച് ജി.എച്ച്.എസ്.എസ്.ഉദിനൂരും ജി.എഫ്.എച്ച്.എസ്.എസ്.പടന്നക്കടപ്പുറവും നടന്ന ഫൈനല്‍ മല്‍സരത്തില്‍  ജി.എഫ്.എച്ച്.എസ്.എസ്.പടന്നക്കടപ്പുറം കിരീടമണിഞ്ഞു         

⏩26-09-2019-സെപക്താക്രോയില്‍ പടന്നക്കടപ്പുറം സ്കൂളിന് വീണ്ടും നേട്ടം.
തൃക്കരിപ്പൂരില്‍ വെച്ച് നടന്ന ചെറുവത്തൂര്‍ സബ്ജില്ലാ സ്കൂള്‍ സെപക്താക്രോ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പടന്നക്കടപ്പുറം ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂല്‍ ചാമ്പ്യന്മാരായി. ജി.എച്ച്.എസ്.എസ് സൗത്ത് തൃക്കരിപ്പൂരിനാണ് രണ്ടാംസ്ഥാനം. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പടന്നക്കടപ്പുറം GFHS സ്കൂല്‍ ടീം റണ്ണറപ്പായി. ജി.വി.എച്ച്.എസ് സ്കൂല്‍ തൃക്കരിപ്പൂര്‍ ആണ് ചാമ്പ്യന്‍മാര്‍.
⏩22-09-2019-സംസ്ഥാന സബ്ജൂനിയർ സ്പെക്താക്രൊ  ചാമ്പ്യൻഷിപ്പ് കാസർഗോഡ് ജില്ല ചാമ്പ്യൻമാരായി. കൊല്ലത്ത് വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കാസർഗോഡ് ജില്ല കണ്ണൂരിനെ ( 2 - 0 ) പരാജയപ്പെടുത്തിയാണ് ചാമ്പ്യൻപട്ടം കരസ്ഥമാക്കിയത്. 15 പേർ അടങ്ങിയ ടീമിൽ  പടന്നക്കടപ്പുറം ഗവ:ഫിഷറീസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും അബ്ദുൾ ഖരീം, അഭിജിത്ത്, ഹാഷിർ, സാരംഗ്, അഭിഷേക്,  സേതു, അഭയ്, അദ്വൈത് എന്നീ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.
മനോരമ നല്ലപാഠം പ്രവര്‍ത്തനത്തിനുള്ള അംഗീകാരം 5000 രൂപയും പ്രശസ്തി പത്രവും ബഹുമാനപ്പെട്ട എം പി രാജ്‌മോഹന്‍ ഉണ്ണിത്താനില്‍ നിന്നും നല്ലപാഠം സ്‌ക്കൂള്‍ ടീച്ചര്‍ ഇന്‍ ചാര്‍ജ് ശ്രീമതി സജിത ടീച്ചര്‍ ഏറ്റുവാങ്ങുന്നു.




⏩കാസർഗോഡ് ജില്ലാ സെപക്താക്റോ ചാമ്പ്യൻഷിപ്പ് ജി.എഫ്.എച്ച്.എസ്.എസ്. പടന്നക്കടപ്പുറം ഓവറോൾ ചാമ്പ്യൻമാർ - ഉപ്പളയിൽ വെച്ച് നടന്ന കാസർഗോഡ് ജില്ലാ സെപക്താക്റോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ പെൺ കുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും, ജൂനിയർ ആൺ, സബ്ജൂനിയർ പെൺ, വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി പടന്നക്കടപ്പുറം സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.



⏩സോഷ്യൽ സയന്‍സ് ക്ലബ്ബ് നടത്തിയ ചെറുവത്തൂർ സബ് ജില്ല UP വിഭാഗം സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ വിദ്യാലയത്തിലെ അഞ്ചാം തരത്തിൽ പഠിക്കുന്ന മുഹമ്മദ് അൻഷാദ് രണ്ടാംസ്ഥാനം നേടിയിരിക്കുന്നു


⏩2018-19 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം 
നേടിയ ആദിത്ത് കെ വി,ആദിത്യ ഏ കെ,നന്ദന അശോക്,ജംഷീറ കെ വി എന്നീ വിദ്യാര്‍ത്ഥികള്‍.

⏩ദേശീയ സ്കോളർഷിപ്പായ എൻ.എം.എം.എസ്.സ്കോളർഷിപ്പ് അംഗീകാരം നേടി പടന്നക്കടപ്പുറം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ. പടന്നക്കടപ്പുറത്തെ എ വി പ്രഭാകരന്റെയും കെ കെ ലസിയുടെയും മകളായ പാർവ്വതി.കെ.കെ യും പടന്നക്കടപ്പുറത്തെ ടി.കെ.മോഹൻലാലിന്റെയും പി.വി.പ്രസീതയുടെയും മകൻ പൃഥ്വിലാൽ പി വി യുമാണ് എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടി സ്കൂളിന് അഭിമാനമായത്. 12000 രൂപ വീതം നാല് വർഷത്തേക്ക് ആകെ 48000 രൂപയാണ് സ്കോളർഷിപ്പ് തുക.


⏩കഴിഞ്ഞ എല്‍ എസ് എസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ പടന്നകടപ്പുറം ഹയര്‍സെക്കന്‍ററി സ്ക്കൂളിലെ അന്‍ഷാദ് എ.
യു എസ് എസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ സ്വാതി,ഫായിസ,സഫ്രീന എന്നിവര്‍