⏩22. 07. 2021-ചാന്ദ്രദിനാഘോഷം

( HSവിഭാഗം)

1 ഓൺലൈൻ ചാന്ദ്രദിന ക്വിസ് - ജൂലൈ 22 (വ്യാഴം രാത്രി 9  മണിക്ക്)

2. ബഹിരാകാശ യാത്രികരെ പരിചയപെടുത്തൽ - വീഡിയോ - മൂന്ന് മിനിറ്റ്

21/07/2021 ന് (ബുധൻ) ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ക്ലാസ് ടീച്ചർക്ക് അയച്ചുകൊടുക്കണം

3 ആകാശവിസ്മയങ്ങൾ -മോഡൽ നിർമ്മാണം -  22/07/ 2021 ന് (വ്യാഴം) വൈകുന്നേരം 5 മണിക്ക് മുമ്പായി ക്ലാസ് ടീച്ചർക്ക് അയച്ചു കൊടുക്കണം

4 കവിതകൾ കണ്ടെത്താം

ആകാശഗോളങ്ങളെ കുറിച്ചുള്ള കവിതകളുടെ ശേഖരണം ( 21/07/21 ന് (ബുധൻ) വൈകു: 5 മണിക്ക് മുമ്പായി ക്ലാസ് ടീച്ചർക്ക് അയച്ചുതരണം

5. ശാസ്ത്രവും വിശ്വാസവും - പ്രബന്ധരചന _ 23/7/21 ന് വൈകു: 5 മണിക്ക് മുമ്പായി ക്ലാസ് ടീച്ചർക്ക് അയച്ച് കൊടുക്കണം

ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂൾ സംഘടിപ്പിക്കുന്ന 'ചാന്ദ്രദിനക്വിസ്' ഇന്ന് രാത്രി 9 മണിക്ക് (ഗൂഗിൾ ഫോം വഴി) നടക്കുകയാണ്.

ക്വിസിന്റെ ലിങ്ക് ഇതോടൊപ്പം അയക്കുന്നു. ലിങ്ക് കൃത്യം 9 മണിക്ക് ആക്റ്റീവ് ആകുന്നതാണ്. അനുവദിക്കപ്പെട്ട സമയം 20 മിനിറ്റ് ആണ്. 9.20 ന് തന്നെ ലിങ്ക് ക്ലോസ് ചെയ്യുന്നതായിരിക്കും

പൊതുനിര്‍ദ്ദേശങ്ങള്‍

1. 2021 ജൂലൈ 22 ന് രാത്രി കൃത്യം 9  മണിക്ക് ലിങ്ക് ആക്റ്റീവ് ആകുന്നതാണ്.

2. സ്കൂളിലെ HS വിഭാഗത്തിലുള്ളവര്‍ക്ക് ഇതില്‍ പങ്കെടുക്കാം.

3. വിദ്യാര്‍ഥിയുടെ പേര് , ക്ലാസ്  കൃത്യമായി രേഖപ്പെടുത്തണം.

4. ആകെ 20 മാര്‍ക്കിനുള്ള 20 ചോദ്യങ്ങളാണുള്ളത്. (ഓരോ ശരിയുത്തരത്തിനും 1 മാര്‍ക്ക്‌ വീതം)

6. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി കഴിഞ്ഞാല്‍ 'Submit' ചെയ്യാവുന്നതാണ്.

7. ഏറ്റവും കൂടുതല്‍ മാര്‍ക്ക് ഒന്നിൽ കൂടുതൽ പേർക്കുണ്ടെങ്കില്‍

ഏറ്റവും ആദ്യം Submit ചെയ്ത ആളെയാണ് വിജയിയായി തിരഞ്ഞെടുക്കുക

8. ഒരാൾ തന്നെ ഒന്നിലധികം തവണ Submit ചെയ്യുകയാണെങ്കിൽ ആദ്യം അയച്ചതു മാത്രമേ പരിഗണിക്കുകയുള്ളൂ

9.കൃത്യം 9. 20ന് ലിങ്ക് ക്ലോസ് ചെയ്യുന്നതാണ്‌.

ഏറ്റവും കൂടുതൽ മാർക്ക് ഏറ്റവും വേഗത്തിൽ നേടുന്നവരായിരിക്കും വിജയികൾ.

 

⏩15. 07. 2021....2020-21 വര്‍ഷത്തില്‍ എസ് എസ് എല്‍ സി  പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍
സാഹിത്യ ക്വിസ്സ്  റിസള്‍ട്ട്
⏩06. 07. 2021....ജൂലൈ 6:ചൊവ്വ
 
⏩05. 07. 2021....ജൂലൈ 5: ബഷീർ ചരമദിനം
ഒന്നാം സ്ഥാനം                         രണ്ടാം സ്ഥാനം 
Nivedya.P.k         8B                                             ദേവദത്ത് വി    8B
 
Sreenanda.N.K    8B                                             Asmabi. P    9B                     
 
Midhunraj kuthirummal   9B                                Shivadha reghu 8B                             
                                                                            
                                                                             Shanashirin 8B 
                                                                              അഖിൽച’ന്ദ്രൻ  9C
⏩05. 07. 2021....ജൂലൈ 5: ബഷീർ ചരമദിനം
HS വിഭാഗം : കാര്യപരിപാടികൾ
1ബഷീർ അനുസ്മരണം. :അനുസ്മരണ പ്രഭാഷണം : ശ്രീ കെ നാരായണൻ മാസ്റ്റർ .... . GHSS ഉദിനൂർ
2.ബഷീർ: ജീവിതവും കൃതികളും : ക്വിസ് മത്സരം                                    
3.ബഷീർ കൃതികളിലെ സന്ദർഭം
ചിത്രീകരണം -- മത്സരം
4. ബഷീർ അനുസ്മരണ പ്രഭാഷണം കുട്ടികൾ .
5. ബഷീർ കഥകൾ/ കൃതികൾ പരിചയപ്പെടുത്തൽ : കുട്ടികൾ
6. വരകളിലെ ബഷീർ : കാരിക്കേച്ചർ   ......      പ്രിയപ്പെട്ട കുട്ടികളേ  ....ബഷീർ ദിന ത്തിൽ ബഷീർ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന കുട്ടികളും ബഷീർ അനുസ്മരണ പ്രഭാഷണം നടത്തുന്ന കുട്ടികളും  അതിന്റെ ഓഡിയോ ഫോട്ടോ സഹിതം: 4/5 ന് 6pm നു മുമ്പായി ക്ലാസധ്യാപകന് അയച്ചു കൊടുക്കേണ്ട താണ് അതുപോലെ ബഷീർ കൃതികളിലെ സന്ദർഭം ചിത്രീകരിക്കുന്നവരും / ബഷീർ കാരിക്കേച്ചർ വരക്കുന്നവരും ചിത്രം : 4/5 ന് 6 pm നു മുമ്പു തന്നെ ക്ലാസധ്യാപകന് അയക്കേണ്ടതാണ്.
⏩26. 06. 2021
 രക്ഷാകർത്തൃ ബോധവൽക്കരണം
 ⏩26. 06. 2021
 
ലോക ലഹരി വിരുദ്ധ ദിനം - 2021
GFHSS പടന്നക്കടപ്പുറം കൗൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.തീം-   
" ലഹരിയിൽ നിന്ന് ജീവിതത്തെ രക്ഷിക്കാം"
മത്സരയിനങ്ങൾ 
1) മുദ്രാവാക്യം നിർമിക്കൽ (അന്താരാഷ്ട്ര ലഹരി വിരുദ്ധ തീം അടിസ്ഥാനത്തിൽ മിനിമം 4 വരി പറയുന്ന വീഡിയോ അയച്ചു തരേണ്ടതാണ്)
2) കാർട്ടൂൺ രചന (അന്താരാഷ്ട്ര ലഹരി വിരുദ്ധ തീം അടിസ്ഥാനത്തിൽ )
3) ചിത്രരചന
( തീം അടിസ്ഥാനത്തിൽ )
നാളെ വൈകീട്ട് 6 മണിക്ക് മുമ്പായി എൻട്രികൾ അയക്കുക.തെരഞ്ഞെടുക്കപ്പെടുന്ന എൻട്രീകൾക്ക് സമ്മാനം വിതരണം ചെയ്യുന്നതാണ്എൻട്രികൾ അയക്കേണ്ട നമ്പർ
8304042169 (whatsapp)
ലോക ലഹരി വിരുദ്ധ ദിനം പരിപാടി
മത്സരവിജയികൾ
1. കാർട്ടൂൺ
സൂര്യനാരായണൻ 9 A (ഒന്നാം സ്ഥാനം)
അസ്മാബി 9B (രണ്ടാം സ്ഥാനം )
2. പോസ്റ്റർ രചന
സൂര്യനാരായണൻ 9A (ഒന്നാം സ്ഥാനം)
തീർത്ഥ രവി 10 A
(രണ്ടാം സ്ഥാനം )
3. മുദ്രാവാക്യം
ഫാത്തിമത്ത് സഫവാന 8.A (ഒന്നാം സ്ഥാനം)
മസ് റൂറ 9.c, പ്രിയ (രണ്ടാം സ്ഥാനം

⏩23. 06. 2021

 
⏩21. 06. 2021
-ജൂൺ 21
അന്താരാഷ്ട്ര യോഗാ ദിനം
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച്  പടന്നക്കടപ്പുറം സ്കൂളിൽ യോഗ ഫിറ്റ്നസ് ക്ലബ്ബ് രൂപീകരിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് സ്കൂളിൽ PET പിരീഡിൽ നിന്നും ലഭിക്കുന്ന കളികളും, ശാരീരിക
വ്യായാമങ്ങളും  നഷ്ടമായിരിക്കുകയാണ്.ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണ്.ഈ കോവിഡ് കാലത്ത് വീടുകളിൽ തന്നെ കഴിയുന്ന കുട്ടികൾക്ക് വീടിനകത്തോ, മുറ്റത്തോ ഒറ്റയ്ക്കോ കുടുംബത്തോടൊപ്പമോ ചെയ്യാൻ സാധിക്കുന്ന വളരെ പ്രധാനപ്പെട്ട വ്യായാമമാണ് യോഗ... ഇന്നത്തെ സാഹചര്യത്തിൽ  ഓൺലൈൻ പoനത്തോടൊപ്പം വ്യായാമത്തിന് വളരെയധികം പ്രസക്തിയുള്ളതിനാലാണ് Yoga & Fitness ക്ലബ്ബ് സ്കൂളിൽ രൂപീകരിക്കുന്നത്.ജൂൺ 19 ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഗൂഗിൾ മീറ്റ് വഴിയാണ് ക്ലാസ് ആരംഭിക്കുന്നത്. ആഴ്ചയിൽ 3 ദിവസങ്ങളിലാണ് പരിശീലനം. ക്ലബ്ബിൽ അംഗമാകാൻ താൽപ്പര്യമുള്ള പടന്നക്കടപ്പുറം സ്കൂളിലെ 5 മുതൽ 10 വരെ ക്ലാസിലുള്ള യോഗ പരിശീലിക്കാൻ താൽപ്പര്യമുള്ള  കുട്ടികൾവാട്സപ്പ് ഗ്രൂപ്പിൽ അംഗമാകുക.

വിദ്യാർത്ഥികളെ,
ഇന്ന് ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം .ഈ ദിനത്തിൽ നിങ്ങൾക്ക് വീടുകളിൽ വെച്ച് ചെയ്യാൻ സാധിക്കുന്ന പരിശീലനങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് രണ്ട് ഭാഗങ്ങളായി വീഡിയോ നിങ്ങൾക്ക് വേണ്ടി നൽകുന്നു. ആദ്യഭാഗത്തിൽ യോഗ ചെയ്യുന്നതിന് വേണ്ടി ശരീരത്തെ തയ്യാറാക്കാൻ വേണ്ടിയുള്ള  Breathing & Loosening Exercise ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്.രണ്ടാം ഭാഗത്ത് ആസനങ്ങളും പ്രാണായാമവും ആണ്
ഉൾപ്പെടുത്തിയിട്ടുള്ളത്. വീഡിയോയിലുള്ള  ആസനങ്ങളിൽ ബുദ്ധിമുട്ടുള്ള ആസനങ്ങൾ ഒഴിവാക്കാം. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ആസനങ്ങൾ ശ്വാസത്തിൻ്റെ സഹായത്തോടെ  ചെയ്യുക. എല്ലാവരും എല്ലാ ദിവസവും രാവിലെയോ വൈകുന്നേരമോ ഇത് ചെയ്യുക. എല്ലാവർക്കും യോഗാ ദിനാശംസകൾ നേരുന്നു.
യോഗദിനം ഉദ്ഘാടനം ഡോ.അനൂപ്.കെ.വി അസി.ഡയറക്ടർ ഓഫ് സ്പോർട്സ് കണ്ണൂർ യൂണിവേർസിറ്റി
 
പരിശീലനം-ഭാഗം ഒന്ന്
പരിശീലനം-ഭാഗം രണ്ട്

⏩ഫോണ്‍ ചാലഞ്ച്
പ്രിയപ്പെട്ടവരേ ............ നിങ്ങൾ അറിവിന്റെ ഹരിശ്രീ കുറിച്ച പടന്ന കടപ്പുറം ഗവ: ഹയർ സെക്കന്ററി സ്കൂൾ അക്കാദമിക് നിലവാരത്തിന്റെ കാര്യത്തിലായാലും പഠനാനുബന്ധ പ്രവർത്തനങ്ങളിലായാലും വിസ്മയം തീർത്ത് മുന്നേറുകയാണ്.... LSS/ USS /NMMS എന്നിങ്ങനെ യുള്ള സ്കോളർഷിപ്പുകളും SSLC 100% വിജയവും full A+  ഉം തുടർക്കഥയായി മാറുന്നതിൽ നിങ്ങൾക്കൊപ്പം ഞങ്ങളും ഏറെ സന്തോഷിക്കുന്നു. സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സർക്കാർ നിർമ്മിക്കുന്ന ഇരു നില കെട്ടിടത്തിന്റെ പണി ദ്രുതഗതിയിൽ മുന്നേറുകയാണ് .... പുസ്തക സമൃദ്ധമായ ലൈബ്രറി ..... ലാബ് തുടങ്ങിയ നമ്മുടെ സ്വപ്നവും ഇതോടെ പൂവണിയും...... പൂർവ്വ

വിദ്യാർത്ഥികളായ നിങ്ങൾ പണിതു തന്ന സ്മാർട്ട് ക്ലാസ്സ് റൂമുകളും, പ്രവേശന കവാടവും, സ്റ്റേജും ഓഡിറ്റോറിയവും എല്ലാം  സ്കൂളിന് എന്നും മുതൽക്കൂട്ടാണ് സ്കൂളിന്റെ പുരോഗതിയിൽ നിങ്ങൾ പൂർവ്വ വിദ്യാർത്ഥികളുടെ കൈയ്യൊപ്പും ഉണ്ടെന്നത് ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു ...... ഒപ്പം മറ്റൊരു സഹായാഭ്യർത്ഥന കൂടി നിങ്ങളുടെ മുമ്പാകെ സമർപ്പിക്കുന്നു..കോവി ഡ് മഹാമാരി സ്കൂൾ മുറ്റത്തു നിന്നും വിദ്യാർത്ഥികളെ അകറ്റിയ വർത്തമാന കാല സാഹചര്യത്തിൽ ഡിജിറ്റൽ പഠനമാണല്ലോ ഏക ആശ്രയം .... .... തീരദേശത്തെ പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയത്തിലെ കുട്ടികളിൽ പലർക്കും സ്മാർട്ട്ഫോൺ ഇല്ലാത്തത് അവരുടെ വിദ്യാഭ്യാസ സ്വപ്നത്തിനു കരിനിഴൽ വീഴ്ത്തിയിരിക്കയാണ് സാമൂഹിക കൂട്ടായ്മയെ ചുരികയാക്കി വന്നുപെടുന്ന ദുരിതങ്ങളെയത്രയും ഒറ്റമനസ്സോടെ ചെറുത്തവരാണ് നാം .....ഇവിടെയും ഞങ്ങൾ പരാജയപ്പെടരുത് ഫോണില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിയുടേയും പഠനം മുടങ്ങരുത്.... പലതുള്ളി പെരുവെള്ളം .... എന്ന പഴമൊഴിയെ ചേർത്തുപിടിച്ച് പടന്നകടപ്പുറം ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പാവപ്പെട്ട കുട്ടികളുടെ പഠനം തുടരാൻ ..... അവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്കുമേൽ വർണ്ണക്കുട വിടർത്താൻ സ്കൂൾ PTA യുടെ നേതൃത്വത്തിൽ നടത്തുന്ന ഫോൺ ചാലഞ്ചിൽ ..... ഫോൺ സംഭാവന ചെയ്തും ..... മറ്റു രീതിയിൽ സഹായിച്ചും മുൻകാലങ്ങളിലെന്ന പോലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും നമ്മോടൊപ്പമുണ്ടാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കട്ടെ ...
⏩19. 06. 2021-ജൂൺ 19 വായനദിനം.
                                                   

മറ്റു പരിപാടികൾ
മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ട്-നിങ്ങളുടെ പ്രദേശത്തെ ഒരു സാഹിത്യകാരനെ പരിചയപ്പെടൽ
-പുസ്തക പരിചയം -നിങ്ങൾ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തൽ -
വായനനുഭവം പങ്കുവെക്കൽ.
ജൂൺ 19-20 വായന വാരാചരണം നടത്തുന്നു. പ്രശസ്ത കഥാകൃത്തും  നോവലിസ്റ്റ്മായ അംബികാസുതൻ മാങ്ങാട് വായനവാരം ഉൽഘാടനം ചെയ്യുന്നു.ഇതൊടാനുബന്ധിച്ചു വൈവിദ്യമാർന്ന പരിപാടികൾ നടത്തി. വായന ക്വിസ് എല്ലാ വിഭാഗത്തിലും നടത്തി


⏩14. 06. 2021
ലോക രക്തദാന ദിനാചരണം ......... ജൂൺ 14 ലോക രക്തദാന ദിനത്തിൽ online ആയി ക്ലാസ് ഗ്രൂപ്പുകളിൽ ആചരണം നടന്നു. ശിവദ 8B ,ഹൃദ്യ 10 B സിനി.ടി 10 B , ഫാത്തിമത്ത് സഫ് വാന 8 A തുടങ്ങിയവർ രക്തദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
⏩05. 06. 2021
 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പടന്നക്കടപ്പുറം ഗവ: ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധങ്ങളായ പരിപാടികൾ നടന്നു.രാവിലെ 9 മണിക്ക് online ആയി തുടങ്ങിയ ചടങ്ങുകൾക്ക് പരിസ്ഥിതി ക്ലബ് കൺവീനർ സജിത ടീച്ചർ സ്വാഗതം പറഞ്ഞു തുടർന്ന് ഹെഡ്മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് സുജാത ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിപാടി ഉദ്ഘാടനം ചെയ്ത രവീന്ദ്രൻ മാസ്റ്റർ പരിസ്ഥിതി ദിനപ്രഭാഷണം നടത്തി.തുടർന്ന് 10 A യിലെ ഫായിസ ,9 C യിലെ അഖിൽ ചന്ദ്രൻ എന്നിവർ 'പരിസ്ഥിതി സംരക്ഷണവും കുട്ടികളും ' എന്ന വിഷയത്തിൽ സംസാരിച്ചു.10 Bയിലെ സിനി.ടി, 8B യിലെ ശിവദ രഘു ,9 C യിലെ തുഹ്ഫത്ത് എന്നിവർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പ്രസംഗിച്ചു. തുടർന്ന് സ്കൂളിൽ നടന്ന വാർഡ്തല പരിപാടിയിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. ശ്യാമള നിർവ്വഹിച്ചു. പി ടി.എ പ്രസിഡണ്ട് ,ഹെഡ്മാസ്റ്റർ  സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രമോദ് കുമാർ ആലപ്പടമ്പൻ  സുകുമാരൻ, സജിത തുടങ്ങിയ അധ്യാപകർ  നേതൃത്വം നൽകി. ദിനാചരണ കമ്മറ്റി കൺവീനർ രാജേഷ് മാസ്റ്റർ online ചടങ്ങിന് നന്ദി പറഞ്ഞു.
പടന്നകടപ്പുറം ഗവ: ഹയർ സെക്കന്ററി സ്കൂൾ : പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനത്തിൽ പടന്നകടപ്പുറം : ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സ്കൂൾ ഹരിതവൽക്കരണ പരിപാടിയിൽ നിന്ന്

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ HS വിഭാഗം ചിത്രരചന (വാട്ടർ കളർ)

ചിത്രരചന                                                      ഒന്നാം സ്ഥാനം   സായന്ത് കെ 8 C                       രണ്ടാം സ്ഥാനം മസ് റൂറ 9 C                                 മൂന്നാം സ്ഥാനം അദ്വൈത് കെ.9 B              ഫോട്ടോഗ്രഫി മത്സരഫലം                                  ഒന്നാം സ്ഥാനം സഫ്രീന.കെ. 10 C                      രണ്ടാം സ്ഥാനം മസ്റൂറ 9 C
മൂന്നാം സ്ഥാനം അദ്വൈത് കെ.9 B
⏩01. 06. 2021 
പുതുമോടിയിൽ പുതുമകളുമായി പുതുവിദ്യാലയ വർഷത്തിന് വരവേല്‍പ്പ്
പടന്നകടപ്പുറം  : പുതുവിദ്യാലയ വർഷത്തെ  ആഹ്ലാദാരവത്തോടെ
വരവേറ്റ്  പടന്ന കടപ്പുറം ഗവ: ഫിഷറീസ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ. ഓൺലൈനായാണ് പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിച്ചതെങ്കിലും വൈവിധ്യവും പുതുമയും നിറഞ്ഞതായിരുന്നു സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം  വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹിക സാഹിത്യ ഔദ്യോഗികരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. കാസറഗോഡ് ജില്ലാ കലക്ടർ ശ്രീ.സജിത് ബാബു,കാസറഗോഡ് ഡി.ഡി.ഇ. ശ്രീമതി പുഷ്പ ,കാസറഗോഡ് സർക്കിൾ ഇൻ പെക്ടറും ചരിത്രകാരനും സാഹിത്യകാരനുമായ ശ്രീ കെ.വി.ബാബു,കാസറഗോഡ് ഡയറ്റ് പ്രിൻസിപ്പാൾ ഡോ.ബാലൻ,കാഞ്ഞങ്ങാട് ഡി.ഇ.ഒ.സുരേന്ദ്രൻ ,പഞ്ചായത്ത് മെമ്പർ സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനിൽകുമാർ ,വലിയ പറമ്പ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.വി. സജീവൻ ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.പി.ശ്യാമള.ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സനൽഷ,GFHSSപടന്നകടപ്പുറം Rtd പ്രിൻസിപ്പാൾ ഗീത ടീച്ചർ, GFHSS പ്രിൻസിപ്പൽ ഇൻ ചാർജ് സുജാത ടീച്ചർ സ്കൂൾ
ഹെഡ്മാസ്റ്റർ ശ്രീ.കെ.വി.ഗോവിന്ദൻ ,പി.ടി.എ.പ്രസിഡണ്ട് എൻ.കെ.മുഹമ്മദ് കുഞ്ഞി, സീനിയർ അസിസ്റ്റൻ്റ് ശ്രീ.പി.രാജൻ തുടങ്ങിയ നിരവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ ആശംസകളറിയിച്ച് സംസാരിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി. യുട്യൂബി ലൂടെ ആയിരങ്ങളുടെ മനം കവർന്ന യുവഗായികയും പടന്ന കടപ്പുറം പത്താം തരം വിദ്യാർത്ഥിനിയുമായ ലാനിയത്ത് ലത്തീഫ് പ്രവേശനോത്‌സവ ഗാനം  ആലപിച്ചു. സ്കൂൾ തലത്തിലും,ക്ലാസ് തലം ത്തിലും ഗൂഗിൾ മീറ്റ് വഴിയും,യുട്യൂബ് link ഉപയോഗിച്ചുമാണ് പരിപാടികൾ നടന്നത്. കുട്ടികൾ വീട്ടുമുറ്റത്ത് മരംനട്ട് അണിഞ്ഞൊരുങ്ങിയാണ് പ്രവേശനോ
ത്സവത്തിന്റെ ഭാഗമായ് മാറിയത്. പ്രവേശനോത്സവത്തിന് GFHSS പടന്നകടപ്പുറം സ്റ്റാഫ് സെക്രട്ടറി പ്രമോദ് കുമാർ ആലപ്പടമ്പൻ നന്ദി രേഖപ്പെടുത്തി.
⏩14. 02. 2021 
സംസ്ഥാന സെപക്ടാക്രോ ചാമ്പ്യൻഷിപ്പ് വിജയികള്‍
വലിയപറമ്പ പഞ്ചായത്തിന് അഭിമാനമായി പടന്നക്കടപ്പുറം ഗവ: ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ.പാലക്കാട് വെച്ച് നടന്ന 15-മത് കേരള സംസ്ഥാന സെപക്ടാക്രോ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി കാസർഗോഡ് ജില്ല.

ജില്ലാ ടീം അംഗങ്ങളായ പടന്നക്കടപ്പുറം ഗവ: ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ മുക്താർ ജസിം.ടി.കെ.ബി, അഞ്ജന മനോജ്, അങ്കിത ദാസ്.പി .വി, പാർവതി.കെ.കെ.
 

⏩ നവമ്പർ 14ശിശു ദിനം
ശിശുദിനത്തോടനുബന്ധിച്ച് പ്രീ പ്രൈമറി കുട്ടികൾക്കായ് നടത്തിയ പുഞ്ചിരി മത്സരത്തിലെ വിജയികൾ
 
മൂന്നാം സ്ഥാനം-ദീക്ഷിത്
രണ്ടാം സ്ഥാനം-Anjana
ഒന്നാം സ്ഥാനം-അഫ്‌ലഹ 
ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ നെഹ്രുവരകളിലൂടെ യു പി വിഭാഗം പെൻസിൽ ഡ്രോയിങ്ങ് മത്സരഫലം
⏩നവമ്പർ 1 കേരള പിറവി ദിനം
കേരള പിറവി ദിനത്തോടനുബന്ധിച്ച്  ഇന്ന് രാത്രി 9 മണി മുതൽ 9.20 വരെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി Quiz മത്സരം.
കേരളം വരച്ച് ജില്ലകൾ തരംതിരിച്ചു നിറം നൽകൽ -  LP വിഭാഗം(മത്സരം )
⏩02.10.2020-ഒക്ടോബർ 2. ഗാന്ധിജയന്തി.
ഗാന്ധി ക്വിസ് HS - വിജയികൾ
ഒന്നാം സ്ഥാനം:
 അഖിൽ ചന്ദ്രൻ എ വി Vlll B
രണ്ടാം സ്ഥാനം:
                    1) മിഷാബ് കെ.സി  lX C
                    2) അദ്വൈത് കെ VllI B
                    3) ശിവപ്രിയ VIll B
വിജയികൾക്കും പങ്കെടുത്തവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ

ആ ഘോഷ പരിപാടികൾ
1 ഗാന്ധി ജയന്തിസന്ദേശം -  ശ്രീ ഗോവിന്ദൻ മാസ്റ്റർ
2 ഗാന്ധി ജയന്തിസന്ദേശം - LP / UP HS വിഭാഗത്തിൽ നിന്ന് ഒരു കുട്ടി വീതം
3 എൻ്റെ പരിസരം ശുചിത്വ പരിസരം _
ഒക്ടോബർ രണ്ടാം തീയ്യതി മുഴുവൻ കുട്ടികളും അവരുടെ വീട്ട് പരിസരം രക്ഷിതാക്കളുടെ നേതൃത്വത്തിൽ വ്യത്തിയാക്കണം. പ്ലാസ്റ്റി ക്ക് ജൈവ മാലിന്യങ്ങൾ തരംതിരിക്കാൻ മറക്കല്ലേ. ശുചീകരണത്തിൻ്റെ ഫോട്ടോ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണേ.'..
4. ഗാന്ധിജിയുടെ ജീവിതം
online Quiz. Up/ HS ഒക്ടോബർ 2 രാത്രി. 7.30 മുതൽ 8.30 .വരെ യു.പി.വിഭാഗം . 8.30 മുതൽ 8.50 വരെ ഹൈസ്കൂൾ വിഭാഗം.
5. വരകളിലെ ഗാന്ധി -  പെൻസിൽ ഡ്രോയിങ്ങ് (LP / Up/ HS) ഒക്ടോബർ മൂന്നാം തീയ്യതി വൈകുന്നേരം 5 മണിക്ക് മുമ്പായി നിങ്ങളുടെ സൃഷ്ടികൾ ക്ലാസ് അധ്യാപകൻ്റെ നമ്പറിലേക്ക് അയക്കണം. 
 
⏩01.09.2020ഓണാഘോഷം HS - ക്വിസ് *- വിജയികൾ
ഇന്ന് നടന്ന ഓണം ക്വിസിൽ രണ്ട് പേർ ഒന്നാം സ്ഥാനം പങ്കിട്ടു:
ദേവിക.കെ - 9. A
ശ്രീനന്ദ. 8. C
രണ്ടാം സ്ഥാനം:
ഹൃദ്യ.സി - 9. B
മൂന്നാം സ്ഥാനം രണ്ടു പേർ പങ്കിട്ടു:
മുഹമ്മദ് സഫ്വാൻ കെ-9 A
അനഘ രാജ്- 10 A
പങ്കെടുത്തവർക്കും വിജയികൾക്കും അഭിനന്ദനങ്ങൾ 
ഓണാഘോഷം - 2020           
ചിത്രരചന മത്സരം - വിജയികൾ
 പെൻസിൽ ഡ്രോയിംഗ്
ഒന്നാം സ്ഥാനം :
സൂര്യനാരായണൻ.കെ VIII A
 രണ്ടാം സ്ഥാനം :
 ദേവാനന്ദ്. ടി. കെ lX B
 അദ്വൈത്.കെ VIII B 
മൂന്നാം സ്ഥാനം :
 പ്രാർത്ഥന രമേശൻ പി.പി IX A 
 വാട്ടർ കളർ
ഒന്നാം സ്ഥാനം :
 അദ്വൈത് .കെ VIII B
രണ്ടാം സ്ഥാനം :
 അസ്മാബി VIII B
മൂന്നാം സ്ഥാനം :
 മസ്റൂറ Vlll C
 കാർട്ടൂൺ
ഒന്നാം സ്ഥാനം :
 പ്രാർത്ഥന രമേശൻ പി പി IX A
 
രണ്ടാം സ്ഥാനം :
 അസ്മാബി VlII B

 വിജയികൾക്ക് അഭിനന്ദനങ്ങൾ
⏩30.08.2020-ജി.എഫ്.എച്ച്.എസ്.എസ്. പടന്നകടപ്പുറം  ഓണാഘോഷം - 2020
(UP വിഭാഗം)
1. ചിത്രരചന - ' (വാട്ടർകളർ)
വിഷയം - മഹാബലി
2.  കവിതാ രചന
വിഷയം -  കൊറോണക്കാലത്തെ ഓണം
ചിത്രരചനയുടെയും കവിതാ രചനയുടെയും സൃഷ്ടികൾ ഓഗസ്റ്റ് 30ന് വൈകു: 6 മണിക്ക് മുമ്പായി പേരും ക്ലാസും ഡിവിഷനുമെഴുതി നിങ്ങളുടെ ക്ലാസ് ടീച്ചർമാർക്ക് മാത്രം അയക്കുക )
3.  അടുക്കളക്വിസ്
വിഷയം:  അടുക്കളയിലെ ശാസ്ത്രം (ഓഗസ്ത് 30 ഞായറാഴ്ച രാത്രി 8 മുതൽ 8.30 വരെ.ഓൺലൈൻ ലിങ്ക്  അന്നേ ദിവസം 8 മണിക്ക് ഗ്രൂപ്പിലിടുന്നതായിരിക്കും. ഉത്തരങ്ങൾ കണ്ടെത്തുന്നതിന് 4 ഓപ്ഷനുകൾ ഉണ്ടായിരിക്കും. നിങ്ങളുടെ പേരെഴുതിയതിന് ശേഷം ശരിയായ ഉത്തരത്തിൽ ക്ലിക്ക് ചെയ്യുക .എല്ലാം ചെയതതിന് ശേഷം submit ചെയ്യുക മാത്രം മതി )

ജി.എഫ്.എച്ച്.എസ്.എസ്. പടന്നകടപ്പുറം  ഓണാഘോഷം - 2020
    ഹൈസ്കൂൾ വിഭാഗം                        
മത്സര ഇനങ്ങൾ
1 ചിത്രരചന (വാട്ടർ കളർ)
      വിഷയം: മാവേലി വന്നപ്പോൾ  
2  ചിത്രരചന - (പെൻസിൽഡ്രോയിങ് )
      വിഷയം: മാവേലി കണ്ട കാഴ്ചകൾ
3 കാർട്ടൂൺ  
     വിഷയം: അനുഭവങ്ങൾ - (കൊറോണയുടെ പശ്ചാത്തലത്തിൽ മാവേലിയോടുള്ള പ്രതികരണം നിങ്ങളുടെ ഭാവനയിൽ)                             
4 ഓണം - പ്രശ്നോത്തരി(Quiz)
( 01-09- 2020 ചൊവ്വ )
പ്രദർശന ഇനങ്ങൾ: ( മത്സരമല്ല)
1 ഓണപ്പാട്ട്
2 ഓണപ്പൂക്കളമൊരുക്കൽ
3  നാടൻപാട്ട്(രക്ഷിതാക്കൾക്ക്)            
നിർദ്ദേശങ്ങൾ:
1. കുട്ടികൾ / രക്ഷിതാക്കൾ അവരവരുടെ ക്ലാസ് അധ്യാപകർക്കാണ് സൃഷ്ടികൾ അയക്കേണ്ടത്.
2 .ഓണപ്പാട്ട് / നാടൻപാട്ട്- ഓഡിയോ/വീഡിയോ അയക്കാം(മത്സരമല്ല).
3  ക്വിസ് മത്സരം മൂന്നാം ഓണ ദിവസം (01-09-2020 ചൊവ്വ) രാത്രി 8:00 മണി മുതൽ 8:30 വരെ നടക്കും.
4  ഓരോ കുട്ടിയും അയക്കുന്നതിനു ചുവടെ ക്ലാസും ഡിവിഷനും രേഖപ്പെടുത്തേണ്ടതാണ്.                                  
 5.ഓണപ്പൂക്കളമൊഴികെയുള്ള ബാക്കിയെല്ലാ ഇനങ്ങളുടെയും ഓഡിയോ/വീഡിയോ / രചന 30-08-2020 ഞായറാഴ്ച രാത്രി 7 മണിക്ക് മുമ്പായി അതത് ക്ലാസധ്യാപകർക്ക് അയക്കേണ്ടതാണ്.
⏩15.08.2020:ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ഓൺലൈനായി സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.ആഘോഷത്തിന്റെ ഭാഗമായി ദേശഭക്തി ഗാന മത്സരം (വ്യക്തിഗതം), സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം, ദേശഭക്തിഗാന ജാലിക എന്നിവ നടത്താൻ  തീരുമാനിച്ചിരിക്കുന്നു.
ദേശഭക്തി ഗാനാലാപന മത്സരത്തിൽ (വ്യക്തിഗതം) പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഗാനാലാപനത്തിന്റെ വീഡിയോ 14-08-2020 (വെള്ളി) വൈകുന്നേരം 6 മണിക്ക് മുമ്പായി 9447937174 എന്ന വാട്സ് അപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ്.
സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം 2020 ആഗസ്റ്റ് 15 (ശനി) രാത്രി 7.30 മുതൽ 7.50 വരെയായിരിക്കും നടക്കുക. താല്പര്യപ്പെടുന്നവർ നിർബന്ധമായും പങ്കെടുക്കുക.
ദേശഭക്തി ഗാന ജാലിക യെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സജിത ടീച്ചറിൽ (9495806510)നിന്നും ലഭിക്കുന്നതാണ്.
പരിപാടികളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്താൻ രക്ഷിതാക്കൾ പൂർണ്ണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 
സ്വാതന്ത്ര്യ ദിന ക്വിസ് - മത്സര വിജയികൾ
 ഒന്നാം സ്ഥാനം:
സൂരജ് യു.കെ X B
 രണ്ടാം സ്ഥാനം:
1 അഖിൽ ചന്ദ്രൻ VIll C
2 മിഷാബ് കെ.സി IX C
പങ്കെടുത്തവർക്കും വിജയികൾക്കും പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ
⏩21.07.2020:ജൂലായ് 21 ചാന്ദ്രദിനം
ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി 2020 ജൂലായ് 21 ചൊവ്വാഴ്ച ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു . രാത്രി 7.20 മുതൽ 7.50 വരെയാണ് മത്സര സമയം. മത്സരത്തിന് തൊട്ടു മുമ്പെ ഗ്രൂപ്പിൽ നൽകുന്ന ലിങ്കിലൂടെ പ്രവേശിച്ചാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. താല്പര്യമുള്ളവരെ പങ്കെടുപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.
⏩21.07.2020:സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ - 21 ചാന്ദ്രദിനം താഴെ പറയുന്ന പരിപാടികളോടെ സമുചിതമായ് ആഘോഷിച്ചു
1. ചാന്ദ്രദിന വീഡിയോ പ്രദർശനം ( ജൂലൈ 21 ന് രാവിലെ Post ചെയ്യും മുഴുവൻ കുട്ടികളും അത് കാണുക)
2 ചിത്രരചന മത്സരം (വാട്ടർ കളർ)
വിഷയം:  ഭൂമിയും ആകാശവും  (സൃഷ്ടികൾ അതാത് ക്ലാസ് ടീച്ചറുടെ നമ്പറിൽ മാത്രം ജൂലൈ 21 ന് വൈകു: 6 മണിക്ക് മുമ്പായി അയക്കണം .ഒരു കാരണവശാലും ഗ്രൂപ്പിലേക്കോ മറ്റ് നമ്പറിലേക്കോ അയക്കരുത്.)
3. ചാന്ദ്രദിന ക്വിസ് -  (ജൂലൈ 21 ചൊവ്വാഴ്ച രാത്രി 8 മണിക്ക് ആരംഭിക്കും. ഉത്തരങ്ങൾ രാത്രി 9 മണിക്ക് മുമ്പായ് അതാത് ക്ലാസ് ടീച്ചർക്ക് മാത്രം അയക്കണം. ആദ്യം ശരിയുത്തരം അയക്കുന്ന മൂന്ന് കുട്ടികൾക്ക് സമ്മാനം. ഒരു കാരണവശാലും മറ്റ് നമ്പറിലേക്കോ ഗ്രൂപ്പിലോ പോസ്റ്റ് ചെയ്യരുത് )
UP വിഭാഗം  ചിത്രരചന
ഭൂമിയും ആകാശവും
വിജയികൾ
ഒന്നാം സ്ഥാനം
അഥീന വിശ്വനാഥൻ - 5B
രണ്ടാം സ്ഥാനം -
നീരജ്   - 7 B
മൂന്നാം സ്ഥാനം
ഷാനഷിറിൻ -  7 A
 ചാന്ദ്രദിന ക്വിസ് -  UP വിഭാഗം വിജയികൾ
ഒന്നാം സ്ഥാനം  
ഷിഫാന എ വി.സി 5 A _ 20 മാർക്ക്
രണ്ടാംസ്ഥാനം
ശ്രേയ _ 6 B_ 20 മാർക്ക്
മൂന്നാം സ്ഥാനം  
ശ്രീ നന്ദ് _ 5 B  -  18 മാർക്ക്
ഹൈസ്‍ക്കൂള്‍ വിഭാഗം
 ചാന്ദ്ര ദിന ക്വിസ് - വിജയികൾ
ഒന്നാം സ്ഥാനം: 
വിശ്വാസ്  IX A
രണ്ടാം സ്ഥാനം:
അഖിൽ ചന്ദ്രൻ  VIII C
മൂന്നാം സ്ഥാനം:
പൃഥ്വിലാൽ  IX A

ദേശീയ സ്കോളർഷിപ്പായ എൻ.എം.എം.എസ്.സ്കോളർഷിപ്പ് അംഗീകാരം നേടി പടന്നക്കടപ്പുറം
ഹൈസ്കൂളിലെ വിദ്യാർത്ഥികൾ. മാവിലാ ക്കടപ്പുറം വെളുത്ത പൊയ്യയിലെ ശശി ടി യുടേയും ഭാനുമതി എം ന്റേയും മകനായ സിദ്ധാര്‍ത്ഥ് എം, വലിയപറമ്പിലെ  ശശി ഇ കെ യുടേയും സനിത കെ വിയുടെയും മകളായ  അനുശ്രീ കെ വി ,വലിയപറമ്പിലെ  ശ്രീജ യുടേയും രവീന്ദ്രന്റേയും മകളായ  ഹൃദ്യ സി എന്നിവരാണ്   എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടി സ്കൂളിന് അഭിമാനമായത്. 12000 രൂപ വീതം നാല് വർഷത്തേക്ക് ആകെ 48000 രൂപയാണ് സ്കോളർഷിപ്പ് തുക


⏩15.01.2020:രാജ്യപുരസ്‍ക്കാര്‍ 2020 അവാര്‍ഡ് നേടിയവര്‍
രാജ്യപുരസ്ക്കാർ അവാർഡ് തിളക്കത്തിൽ പടന്നക്കടപ്പുറം സ്കൂൾ
➖➖➖➖➖➖➖
18.01.2020
പടന്നകടപ്പുറം: ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് രാജ്യ പുരസ്കാർ അവാർഡിന് പടന്നക്കടപ്പുറം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ അർഹരായി. അബ്ദുൾ റഹിദ്, അഭയ് , അഭിഷേക്, ദേവാനന്ദ്, ഹഹദ്, രാഗിൽ രാജ് എന്നീ വിദ്യാർത്ഥികളാണ് അവാർഡിനർഹരായത്
➖➖➖➖➖➖➖
⏩15.01.2020:കേരളാ ടീമിനെ നയിക്കും
 

⏩15.01.2020:ഇന്ന് ദുർഗ്ഗാ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ജൈവ വൈവിധ്യ ബോർഡിന്റെ പ്രോജക്ട് (ജൂനിയർ) മൽസരത്തിൽ 8B യിലെ സഫ്രീന കെ, 8 Cയിലെ ഫായിസ യു എം എന്നിവരുടെ ടീം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മൽസരത്തിലേക്ക് യോഗ്യത നേടി


 



⏩11.01.2020:വിജ്ഞാനോത്സവം ജില്ലാ തലത്തിലേക്ക് തെരെഞ്ഞടുക്കപ്പെട്ടു.
ശാസ്ത്ര സാഹിത്യ പരിഷത്ത് 11.01.2020-ന് കൊടക്കാട് വെച്ച് സംഘടിപ്പിച്ച മേഖലാതല വിജ്ഞാനോത്സവത്തിൽ നിന്നും ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 
മണികണ്ഠൻ ടി എ GFHSS പടന്ന കടപ്പുറം IX-ക്ലാസില്‍ പഠിക്കുന്നു. 

പടന്നക്കടപ്പുറം സ്കൂളിന് അഭിമാനമായി  സെപക്ടാക്രോ താരങ്ങൾ
⏩08-01-2019:ദേശീയ സെപക്ടാക്രോ ചാമ്പ്യൻഷിപ്പ് കേരള ടീമിൽ പടന്നക്കടപ്പുറം സ്കൂളിൽ നിന്നും രണ്ട് പേർ ആൺകുട്ടികുളുടെ ടീമിനെ അബ്ദുൾ കരീം നയിക്കും, ഈ മാസം 11 മുതൽ 15 വരെ ആന്ധ്രയിലെ കടപ്പയിൽ വെച്ച് നടക്കുന്ന ദേശീയ സബ് ജൂനിയർ സെപക്ടാക്രോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളാ ടീമിനെ പടന്നക്കടപ്പുറം സ്കൂളിലെ ഒൻപതാം തരം വിദ്യാർത്ഥി എം.അബ്ദുൾ കരീം നയിക്കും. സ്കൂളിലെ ഒൻപതാം തരം  വിദ്യാർത്ഥിനിയായ പാർവതിയേയും പെൺകുട്ടികളുടെ അഞ്ചംഗ ടീമിലേക്ക് തെരഞ്ഞെടുത്തു. ടീം ഒൻപതിന് ആന്ധ്രയിലേക്ക് യാത്ര തിരിക്കും. ബീച്ചാരക്കടവിലെ അഷ്റഫ്.വി.പി.എം, അന്നത്ത്.എം ദമ്പതികളുടെ മകനാണ് അബ്ദുൾ കരീം. പടന്നക്കടപ്പുറത്തെ എ.വി.പ്രഭാകരൻ ,ലസി.കെ.കെ ദമ്പതികളുടെ മകളാണ് പാർവതി.
⏩December 18:അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് നടന്ന അറബിക് എക്സ്പോ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ സുജാത ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.ഹാഷിക് മാസ്റ്റര്‍,കുഞ്ഞബ്ദുള്ള വി.പി ,ഫരീദ എന്നിവര്‍ നേതൃത്വം നല്‍കി
⏩ സെപക്ടാക്രോ കേരളാ ടീമിൽ പടന്നക്കടപ്പുറം സ്കൂൾ വിദ്യാർത്ഥിനി - 2019 ഡിസംബർ 11 മുതൽ 15 വരെ ഹൈദരാബാദിൽ വെച്ച് നടക്കുന്ന ഇരുപത്തി മൂന്നാമത് ദേശീയ ജൂനിയർ സെപക്ടാക്രോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള കേരളാ ടീമിൽ പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ പത്താംതരം വിദ്യാർത്ഥിനി തീർത്ഥ രാമൻ.യു സംസ്ഥാന ടീമിൽ ഇടം നേടി സ്കൂളിനഭിമാനമായത്. വലിയപറമ്പിലെ കുളങ്ങര രാമൻ, ഉഷ.യു ദമ്പതികളുടെ മകളാണ് 
⏩
1.12.2019 കോട്ടയത്ത് വെച്ച് നടന്ന കേരല സംസ്ഥാന സബ്‌ജൂനിയര്‍ ടെന്നിക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഗേള്‍സ് വിഭാഗം ചാമ്പ്യന്‍മാരായ കാസര്‍ഗോഡ് ജില്ല ടീം.ഇതില്‍ വിന്യ & അനുശ്രീ എന്നിവര്‍ ജി എഫ് എച്ച് എസ് പടന്നക്കടപ്പുറത്തെ എട്ടാം തരം വിദ്യാര്‍ത്ഥിനികള്‍ ആണ്.

 ⏩4.10.2019 - ചെറുവത്തൂര്‍ സബ് ജില്ലാ സീനിയര്‍  സ്കൂള്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ 4.10.2019 ന് വൈകുന്നേരം 4.30 ന് നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ വെച്ച്  ജി.എച്ച്.എസ്.എസ്.ഉദിനൂരും ജി.എഫ്.എച്ച്.എസ്.എസ്.പടന്നക്കടപ്പുറവും നടന്ന ഫൈനല്‍  മല്‍സരത്തില്‍   ജി.എഫ്.എച്ച്.എസ്.എസ്.പടന്നക്കടപ്പുറം കിരീടമണിഞ്ഞു

⏩26-09-2019-സെപക്താക്രോയില്‍ പടന്നക്കടപ്പുറം സ്കൂളിന് വീണ്ടും നേട്ടം.
തൃക്കരിപ്പൂരില്‍ വെച്ച് നടന്ന ചെറുവത്തൂര്‍ സബ്ജില്ലാ സ്കൂള്‍ സെപക്താക്രോ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പടന്നക്കടപ്പുറം ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂല്‍ ചാമ്പ്യന്മാരായി. ജി.എച്ച്.എസ്.എസ് സൗത്ത് തൃക്കരിപ്പൂരിനാണ് രണ്ടാംസ്ഥാനം. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പടന്നക്കടപ്പുറം GFHS സ്കൂല്‍ ടീം റണ്ണറപ്പായി. ജി.വി.എച്ച്.എസ് സ്കൂല്‍ തൃക്കരിപ്പൂര്‍ ആണ് ചാമ്പ്യന്‍മാര്‍. 
⏩22-09-2019-സംസ്ഥാന സബ്ജൂനിയര്‍ സ്പെക്താക്രൊ  ചാമ്പ്യന്‍ഷിപ്പ് കാസര്‍ഗോഡ് ജില്ല ചാമ്പ്യന്‍മാരായി. കൊല്ലത്ത് വെച്ച് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍ഗോഡ് ജില്ല കണ്ണൂരിനെ ( 2 - 0 ) പരാജയപ്പെടുത്തിയാണ് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. 15 പേര്‍ അടങ്ങിയ ടീമില്‍  പടന്നക്കടപ്പുറം ഗവ:ഫിഷറീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും അബ്ദുള്‍ ഖരീം, അഭിജിത്ത്, ഹാഷിം, സാരംഗ്, അഭിഷേക്,  സേതു, അഭയ്, അദ്വൈത് എന്നീ വിദ്യാര്‍ത്ഥികല്‍ ഉണ്ടായിരുന്നു.
മനോരമ നല്ലപാഠം പ്രവര്‍ത്തനത്തിനുള്ള അംഗീകാരം 5000 രൂപയും പ്രശസ്തി പത്രവും ബഹുമാനപ്പെട്ട എം പി രാജ്‌മോഹന്‍ ഉണ്ണിത്താനില്‍ നിന്നും നല്ലപാഠം സ്‌ക്കൂള്‍ ടീച്ചര്‍ ഇന്‍ ചാര്‍ജ് ശ്രീമതി സജിത ടീച്ചര്‍ ഏറ്റുവാങ്ങുന്നു.
 
⏩2019 Augusth 25 ഞായര്‍---കാസര്‍ഗോഡ് ജില്ലാ സെപക്താക്റോ ചാമ്പ്യന്‍ഷിപ്പ് ജി.എഫ്.എച്ച്.എസ്.എസ്. പടന്നക്കടപ്പുറം ഓവറോള്‍ ചാമ്പ്യൻമാര്‍ - ഉപ്പളയില്‍ വെച്ച് നടന്ന കാസര്‍ഗോഡ് ജില്ലാ സെപക്താക്റോ ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ പെണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, സബ്ജൂനിയര്‍
 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും, ജൂനിയര്‍ ആണ്‍, സബ്ജൂനിയര്‍ പെണ്‍, വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി പടന്നക്കടപ്പുറം സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.




⏩2019 Augusth 19:തിങ്കളാഴ്ച---സോഷ്യൽ സയന്‍സ് ക്ലബ്ബ് നടത്തിയ ചെറുവത്തൂര്‍ സബ് ജില്ല UP വിഭാഗം സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തില്‍ ജി എഫ് എച്ച് എസ് പടന്ന കടപ്പുറം അഞ്ചാം തരത്തില്‍ പഠിക്കുന്ന മുഹമ്മദ് അന്‍ഷാദ് രണ്ടാംസ്ഥാനം നേടിയിരിക്കുന്നു.